Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Drug Policy

ലഹരിനയത്തിൽ മാറ്റം വരുത്തിയില്ലെങ്കിൽ ജനം ക്ഷമിക്കില്ല: ചാണ്ടി ഉമ്മൻ

കോ​​​ട്ട​​​യം: മു​​​ക്കി​​​ലും മൂ​​​ലയി​​​ലും ​​പോ​​​ലും ബാ​​​ർ തു​​​റ​​​ക്കു​​​ക​​​യും അ​​​തി​​​രാ​​​വി​​​ലെ മു​​​ത​​​ൽ പാ​​​തി​​​രാ​​​ത്രി വ​​​രെ പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​ൻ അ​​​നു​​​മ​​​തി ന​​​ൽ​​​കു​​​ക​​​യും ചെ​​​യ്തി​​​ട്ട് ല​​​ഹ​​​രി​​​വി​​​രു​​​ദ്ധ പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്തി​​​വ​​​ന്ന ഇ​​​ട​​​തു സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ന​​​യം അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി തി​​​രു​​​ത്തേ​​​ണ്ട​​​തു​​​ണ്ടെ​​​ന്ന് ചാ​​​ണ്ടി ഉ​​​മ്മ​​​ൻ എം​​​എ​​​ൽ​​​എ. ഇ​​​ട​​​തു സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ല​​​ഹ​​​രി ന​​​യം തി​​​രു​​​ത്തി​​​യി​​​ല്ലെ​​​ങ്കി​​​ൽ ജ​​​നം ക്ഷ​​​മി​​​ക്കി​​​ല്ലെ​​​ന്നും ചാ​​​ണ്ടി ഉ​​​മ്മ​​​ൻ ദീ​​​പി​​​ക​​​യോ​​​ടു പ​​​റ​​​ഞ്ഞു.

? പു​​​തി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലെ യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രി​​​നെ എ​​​ങ്ങ​​​നെ കാ​​​ണു​​​ന്നു?

ഉ​​​മ്മ​​​ൻ ചാ​​​ണ്ടി സ​​​ർ​​​ക്കാ​​​ർ കൊ​​​ണ്ടു​​​വ​​​ന്ന ന​​​യ​​​ങ്ങ​​​ളു​​​ടെ തു​​​ട​​​ർ​​​ച്ച മാ​​​ത്ര​​​മാ​​​ണ് പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​ർ പ​​​ത്തു​​​വ​​​ർ​​​ഷം കൊ​​​ണ്ട് ന​​​ട​​​പ്പാ​​​ക്കി​​​യ​​​ത്. എ​​​ടു​​​ത്തുപ​​​റ​​​യാ​​​ൻ ഒ​​​രു പ​​​ദ്ധ​​​തി​​​പോ​​​ലും ഇ​​​വ​​​ർ സ്വ​​​ന്ത​​​മാ​​​യി കൊ​​​ണ്ടു​​​വ​​​ന്നി​​​ല്ല. യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​ർ തു​​​ട​​​ങ്ങി​​​വ​​​ച്ച​​​തു പൂ​​​ർ​​​ത്തീക​​​രി​​​ക്കു​​​ക മാ​​​ത്ര​​​മാ​​​ണ് ഇ​​​വ​​​ർ ചെ​​​യ്ത​​​ത്. പു​​​തി​​​യ യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​ർ ജ​​​നാ​​​ഭി​​​ലാ​​​ഷ​​​ത്തി​​​നു ചേ​​​ർ​​​ന്ന​​​വി​​​ധം പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​മെ​​​ന്ന് ഉ​​​റ​​​പ്പു​​​ണ്ട്.

? മു​​​ന​​​മ്പം വി​​​ഷ​​​യ​​​ത്തി​​​ൽ പ​​​ല​​​രും വി​​​മ​​​ർ​​​ശ​​​നം ഉ​​​യ​​​ർ​​​ത്തു​​​ന്നു​​​ണ്ട​​​ല്ലോ?

മു​​​ന​​​ന്പം വി​​​ഷ​​​യം ഈ ​​​സ​​​ർ​​​ക്കാ​​​ർ പ​​​രി​​​ഹ​​​രി​​​ക്കു​​​മെ​​​ന്നു ത​​​ന്നെ​​​യാ​​​ണ് എ​​​ന്‍റെ വി​​​ശ്വാ​​​സം. അ​​​ങ്ങ​​​നെ ഉ​​​റ​​​ച്ചു​​​വി​​​ശ്വ​​​സി​​​ക്കാം. കാ​​​ര​​​ണം അ​​​തി​​​നു ശേ​​​ഷി​​​യു​​​ള്ള നേ​​​താ​​​വാ​​​ണ് ഈ ​​​സ​​​ർ​​​ക്കാ​​​രി​​​നെ ന​​​യി​​​ക്കു​​​ന്ന​​​ത്. സാ​​​ങ്കേ​​​തി​​​ക ത​​​ട​​​സ​​​ങ്ങ​​​ൾ ഒ​​​ഴി​​​വാ​​​ക്കി മു​​​ന​​​മ്പം ജ​​​ന​​​ത​​​യ്ക്കു നീ​​​തി ല​​​ഭി​​​ക്കു​​​ക​​ത​​​ന്നെ ചെ​​​യ്യും.

? സ​​​ർ​​​ക്കാ​​​ർ വ​​​ന്ന​​പ്പോ​​ൾ​​ത​​ന്നെ വ​​​ലി​​​യ സ​​​മ​​​ര​​​ങ്ങ​​​ളാ​​​ണ​​​ല്ലോ കാ​​​ണു​​​ന്ന​​​ത്?

അ​​​ത് ഇ​​​ട​​​തു​​​പ​​​ക്ഷം കാ​​​ണി​​​ക്കു​​​ന്ന​​​ത് ശ​​​രി​​​യാ​​​ണോ​​​യെ​​​ന്ന് അ​​​വ​​​ർ ത​​​ന്നെ ചി​​​ന്തി​​​ക്ക​​​ണം. ക​​​സേ​​​ര​​​യി​​​ൽ ഒ​​​ന്ന് അ​​​മ​​​ർ​​​ന്ന് ഇ​​​രി​​​ക്കു​​​ന്ന​​​തി​​​നു മു​​​ന്പു​​ത​​​ന്നെ സ​​​മ​​​ര​​​വു​​​മാ​​​യി അ​​​വ​​​ർ തെ​​​രു​​​വി​​​ൽ ഇ​​​റ​​​ങ്ങി​​​യ​​​ത് ശ​​​രി​​​യ​​​ല്ല. ആ​​​റു മാ​​​സ​​​മെ​​​ങ്കി​​​ലും പു​​​തി​​​യ സ​​​ർ​​​ക്കാ​​​രി​​​നെ അ​​​നാ​​​വ​​​ശ്യ​​​സ​​​മ​​​രം ചെ​​​യ്തു ശ​​​ല്യ​​​പ്പെ​​​ടു​​​ത്താ​​​തി​​​രി​​​ക്കാ​​​നു​​​ള്ള മ​​​ര്യാ​​​ദ അ​​​വ​​​ർ കാ​​​ണി​​​ക്ക​​​ണം.

? പി​​​ണ​​​റാ​​​യി​​​യു​​​ടെ വീ​​​ട്ടി​​​ൽ ഇ​​​ഡി റെ​​​യ്ഡ് ന​​​ട​​​ന്ന​​​തി​​​നെ സി​​​പി​​​എം നേ​​​രി​​​ട്ട രീ​​​തി?

റെ​​​യ്ഡ് ന​​​ട​​​ത്തി​​​യ രീ​​​തി​​​യും സി​​​പി​​​എം അ​​​തി​​​നെ നേ​​​രി​​​ട്ട രീ​​​തി​​​യും ശ​​​രി​​​യാ​​​യി​​​ല്ല. രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​ക്കെ​​​തി​​​രേ അ​​​ന്വേ​​​ഷ​​​ണം വ​​​ന്നി​​​ല്ലേ. അ​​​ദ്ദേ​​​ഹം കോ​​​ൺ​​​ഗ്ര​​​സു​​​കാ​​​രെ ഇ​​​റ​​​ക്കി പ്ര​​​തി​​​രോ​​​ധി​​​ക്കാ​​​നാ​​​ണോ നോ​​​ക്കി​​​യ​​​ത്? എ​​​ത്ര മ​​​ണി​​​ക്കൂ​​​ർ അ​​​ദ്ദേ​​​ഹം ചോ​​​ദ്യം ചെ​​​യ്യ​​​ലി​​​ന് ഇ​​​രു​​​ന്നു​​​കൊ​​​ടു​​​ത്തു. സി​​​പി​​​എ​​​മ്മു​​​കാ​​​ർ ക​​​ണ്ടു​​​പ​​​ഠി​​​ക്ക​​​ണം. പാ​​​വ​​​പ്പെ​​​ട്ട ടാ​​​ക്സി​​​ക്കാ​​​ര​​​ന്‍റെ വ​​​ണ്ടി ത​​​ക​​​ർ​​​ത്ത​​​തു​​​കൊ​​​ണ്ട് ഇ​​​ഡി​​​ക്ക് എ​​​ന്തെ​​​ങ്കി​​​ലും ന​​​ഷ്ട​​​മു​​​ണ്ടാ​​​യോ? അ​​​ന്വേ​​​ഷ​​​ണ​​​ത്തോ​​​ടു വി​​​യോ​​​ജി​​​പ്പു​​​ണ്ടെ​​​ങ്കി​​​ൽ കോ​​​ട​​​തി​​​യി​​​ൽ പോ​​​ക​​​ണം. അ​​​ല്ലെ​​​ങ്കി​​​ൽ ജ​​​ന​​​കീ​​​യ കോ​​​ട​​​തി​​​യി​​​ൽ പോ​​​ക​​​ണം.

Latest News

Corehub Up